മലയാള സിനിമ മേഖല ലൈംഗികാരോപണങ്ങളാല്‍ ശ്വാസംമുട്ടുകയാണ്. അനുനിമിഷം ആരോപണങ്ങള്‍ പെരുകുന്നു, പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്നു. ഈ ഘട്ടത്തില്‍ ഇത്തരമൊരു തുറന്നുപറച്ചിലിന് വഴിയൊരുക്കിയ സിനിമയിലെ ഒരു കൂട്ടം പെണ്ണുങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
നടി ഭാവനയുടെ ചിത്രങ്ങളും കുറിപ്പുകളും താരത്തെ പ്രശംസിച്ചും ചേര്‍ത്തുനിര്‍ത്തിയുമുള്ള കുറിപ്പുകളും ശ്രദ്ധേയമാകുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പും വൈറലായി കഴിഞ്ഞു. ഭാവനയുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്തത് രഞ്ജു രഞ്ജുമാരായിരുന്നു.
രഞ്ജു രഞ്ജിമാരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്;
കാലമേ നീ കാത്തു വച്ച കർമഫലം അനുഭവിച്ചു തുടങ്ങി. നിന്‍റെ കണ്ണുനീരിനു ചുക്കാൻ പിടിച്ചവർ, സത്യത്തിൽ നീ കണ്ണകിയുടെ പുനർജന്മം ആണോ അതോ കൗരസഭയിൽ അപമാനിതയായി മാനത്തിന് വേണ്ടി ഭഗവാൻ കൃഷ്ണനെ വിളിച്ചു പൊട്ടിക്കരഞ്ഞ ദ്രൗപതിയോ. അതെ നിന്‍റെ കണ്ണിൽ നിന്ന് വന്നത് ചുടുചോര ആയിരുന്നു.
ഇന്നും ഓർക്കുന്നു കരഞ്ഞു വറ്റിയ കണ്ണുകൾ തുളുമ്പി നിൽക്കുന്നത്. നീ ആണ് ശരി, നീ മാത്രം. പൂഴ്ത്തിവെച്ചു എനിക്കൊന്നുമില്ല എന്നതിന് പകരം തല ഉയർത്തി കൈചൂണ്ടി പറഞ്ഞ ആ സത്യങ്ങൾ ലോകം കേട്ടു ഞെട്ടി. പ്രത്യക്ഷയമായും, പരോക്ഷമായും നിന്നെ പുച്ഛിച്ചവർ, പരിഹസിച്ചവർ, അവർക്കുള്ള മറുപടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്നത്.
കണ്ണകി ശാപം പോലെ വെന്തു നീറുകയാണ്, കത്തി ചാമ്പലാകുയാണ് ആണത്വത്തിന്‍റെ പൊങ്കിരീടംങ്ങൾ. ഇനിയും ഉയരട്ടെ ശബ്ദങ്ങള്‍. പെണ്ണിന്‍റെ ശാപത്തിന് വിലകൊടുക്കുക എന്നതാണ് കർമഫലം. അവളും അവളെ പോലെ അനേകാരും ഉള്ളിൽ തീഗോളമായി കത്തി ജ്വലിക്കുകയാണ്. മുച്ചൂടും തറവാടും നശിച്ചു നാമാവശേഷം ആകാൻ അതിനു കഴിയും. നേടുന്നതൊന്നും ചേർത്തുനിർത്തില്ല mind it.