സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാൻ സമഗ്ര നിയമ നിർമാണം. ആരോപണ വിധേയനായ മുകേഷ് എം.എൽ.എ സ്ഥാനം ഇപ്പോൾ രാജിവെച്ചാൽ മൂന്നിടങ്ങളിൽ ഒരേ സമയം ഉപതെരഞ്ഞെടുപ്പ് നടത്താം. വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതിനേക്കാൾ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്ന് വ്യക്തമായതായും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.