കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നേരിട്ടതിന്‍റെ വിഡിയോ പങ്കുവെച്ച് യുവതി. സീറ്റില്‍ ഇരിക്കുന്ന യുവതിയെ തൊട്ടടുത്ത് നില്‍ക്കുന്ന ഒരാള്‍ സ്പര്‍ശിക്കുന്നതാണ് വിഡിയോ. ഇയാളുടെ പ്രവൃത്തികള്‍ യുവതി ചിത്രീകരിക്കുകയും ഇതിന് ശേഷം പ്രതികരിക്കുന്നതും കാണാം. എന്നാല്‍ കണ്ടക്ടറും മറ്റും ഈ സമയത്ത് യുവതിക്കൊപ്പം നിന്നില്ലെന്നും യുവതി പറയുന്നുണ്ട്.

'കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് എന്തിനാണ് പ്രത്യേകം സീറ്റ്, അത് സമത്വത്തിന് എതിരല്ലെ എന്ന് ചോദിച്ച് മാസ് ബിജിഎം ഇട്ട് വിഡിയോ ഇറക്കുന്നവര്‍ ഇത് കാണണമെന്നും സീറ്റില്‍ ഇരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ നില്‍ക്കുമ്പോള്‍ എന്തായിരിക്കുമെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ബസിലെ കണ്ടക്ടര്‍ അടുത്തകൊല്ലത്തെ മികച്ച ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് കൊടുക്കണം. ആരെയെങ്കിലും കുത്തിക്കൊന്നാലും ഞാന്‍ ടിക്കറ്റ് കൊടുക്കും എന്ന നിലപാടാണ്' എന്നാണ് യുവതി പറഞ്ഞത്. പെണ്‍കുട്ടി പ്രതികരിക്കുന്നുണ്ടെങ്കിലും മറ്റ് യാത്രക്കാരോ കണ്ടക്ടറോ പ്രശ്നത്തില്‍ ഇടപെടുന്നതായി കാണാന്‍ കഴിയുന്നില്ല. 

വീഡിയോ എടുത്തിട്ട് കുറച്ചു നാൾ ആയെങ്കിലും അത് പോസ്റ്റ്‌ ചെയ്യാൻ ഒരു പേടി ആയിരിന്നു. ഇപ്പോഴും എന്തൊക്കെയോ ഇന്‍സെക്യൂരിറ്റി ഉള്ളിൽ ഉണ്ട്. ഇത് ആദ്യ സംഭവം ഒന്നും അല്ല. ഇതിലും ഒത്തിരി മോശം ആയിട്ടുള്ള അവസ്ഥ വന്നിട്ടുണ്ട്. പറയുമ്പോ ഇത് ഒരു സാധാരണ സംഭവം ആണല്ലോ. എല്ലാത്തിനും ഇപ്പൊ തെളിവ് വേണമല്ലോ വിശ്വസിക്കാനായിട്ട്.  ഇത് കഴിഞ്ഞിട്ട് നടന്ന സംഭവങ്ങൾ പറയാൻ  ഒരു മിനുട്ടിൽ തികയില്ല. അത് ഉറപ്പായും ഒരു വീഡിയോ ഞാൻ ചെയ്യും. കാരണം ഇതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വരാൻ സാധ്യത ഉണ്ടല്ലോ. എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ENGLISH SUMMARY:

A woman shared a video of being sexually assaulted on a KSRTC bus