കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മണിയന്‍ പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് നടപടി.
ഇടവേള ബാബുവിനെതിരെ കേസെടുത്തത് എറണാകുളം നോര്‍ത്ത് പൊലീസാണ്. ഫോര്‍ട്ട് കൊച്ചി പൊലീസാണ് മണിയന്‍ പിള്ള രാജുവിനെതിരെ കേസെടുത്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസെടുത്തു.
ലൈംഗീകമായി ആക്രമിച്ചെന്ന കൊച്ചിയിലെ നടിയുടെ പരാതിയിൽ നടന്‍ ജയസൂര്യക്കെതിരെ കേസ് എടുത്തിരുന്നു. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗീകമായി ആക്രമിച്ചെന്ന് എഫ് ഐ ആർ. നടിയുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എംഎല്‍എക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത് . ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത് . അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂര്‍ നടിയുടെ മൊഴിയെടുത്തിരുന്നു.