മുപ്പതുദിവസങ്ങള്‍ക്കിപ്പുറം ദുരന്തഭൂമിയിലെ ആശ്വാസവിതരണത്തില്‍ ഗുരുതരവീഴ്ച. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം കിട്ടാതെ ഒട്ടേറെപ്പേർ. നിത്യ ചെലവിനു പോലും പണമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത വരായി മാറിയ ഒരു കൂട്ടം സാധാരണ മനുഷ്യർ 10,000 രൂപയ്ക്ക് വേണ്ടി അധികാരികളോട് യാചിക്കുകയാണ്. 

ഇന്നാകും നാളെയാകും എന്നു പറഞ്ഞു ഇവരെ നടത്തിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സലീമിന്റെത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ഒരുപാട് പേർക്ക് ഇനിയും കിട്ടാനുണ്ട് സർക്കാരിന്റെ അടിയന്തര ധനസഹായം. 

കൃത്യമായ ആസൂത്രണം ഇല്ലായ്മയും ഏകോപനക്കുറവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്ത് അംഗങ്ങൾ. അടിയന്തര ധനസഹായ വിതരണം ഇതിനോടകം പൂർത്തിയായെന്ന് ആവർത്തിക്കുന്ന സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതൊന്നു കേൾക്കണം. പരിഹാരം ഉണ്ടാക്കണം. 

ENGLISH SUMMARY:

Many people have not received the emergency financial assistance announced by the government for the Mundakai-Churalmala landslide victims.