കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് ഉൽഘാടനത്തിന് തയ്യാറായി. സന്ദർശകർക്കും യാത്രക്കാർക്കും ഒരുപോലെ പ്രവേശനമുള്ള ലോഞ്ചിൽ ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.
യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ആഡംബര സൗകര്യം ലക്ഷ്യമിട്ടാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ എയ്‌റോ ലോഞ്ച്. എറണാകുളത്തിന്റെ std കോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 0484 എയ്‌റോ ലോഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 മുറികള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
മിതമായ നിരക്കിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. വിമാനത്താവളത്തിന് ഉള്ളിൽ സെക്യൂരിറ്റി ഹോൾഡ് ഏരിയയ്ക്ക് പുറത്തായി ടെർമിനൽ 2 ന് സമീപം ആണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ ഒന്നിന് മുഖ്യമന്ത്രി ലോഞ്ചിന്റെ ഉൽഘാടനം നിർവഹിക്കും. അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന്റെ ഭാഗമായി ആണ് പുതിയ എയ്‌റോ ലോഞ്ച്.