vd-satheesan29

മുകേഷ് രാജിവയ്ക്കണമെന്ന് ആദ്യമേ നിലപാടെടുത്തിരുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ . മുകേഷ് രാജിവയ്ക്കില്ലെന്ന നിലപാടിലാണ്.  തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണ്. ഘടകകക്ഷികള്‍ രാജിയാവശ്യപ്പെട്ടിട്ടും മുകേഷിനെ സി.പി.എം. സംരക്ഷിക്കുന്നു. സിപിഎം പ്രതിക്കൂട്ടിലാണ്. മുകേഷിന് കുടചൂടി ത‌ണല്‍ ഒരുക്കുന്നത് പാര്‍ട്ടിയാണ്. ആരോപണം നേരിട്ട കോണ്‍ഗ്രസ് സംഘടനാ നേതാവിന്റെ രാജി വാങ്ങിയെന്നും വി.ഡി കൂട്ടിച്ചേര്‍ത്തു. 

 
ENGLISH SUMMARY:

Mukesh should resign, says VD