attur

കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലില്‍ ആശങ്കയുണ്ടെന്ന് ആട്ടൂരിന്‍റെ കുടുംബം. കേസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടു

 

മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ നിന്ന് കോഴിക്കോട് സിറ്റി കമ്മീഷണറെ മാറ്റിയ എഡിജിപി എം.ആര്‍.അജിത് കുമാറിന്‍റെ നടപടി വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. കേസ് അന്വേഷണ ചുമതല മലപ്പുറം എസ്.പി. കൈമാറിയത് അന്നേ ആക്ഷന്‍കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് പി.വി.അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. പുതിയ ടീം കേസ് അന്വേഷണ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു

കേസ് അന്വേഷണത്തില്‍ ഉന്നത ഇടപെടലുണ്ടായിട്ടുണ്ട്. പി.വി.അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ പേടിയോടെയും ആശങ്കയോടെയുമാണ് കാണുന്നതെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോവനായി ഇറങ്ങിയതാണ്  മുഹമ്മദ് ആട്ടൂര്‍ എന്ന മാമി. ഇതിനിടെ  എത്താന്‍ വൈകുമെന്ന് ഭാര്യക്ക് സന്ദേശം. പിന്നീട് ഒരു വിവരവുമില്ല. ഇതോടെ പൊലീസിലും പിന്നീട് മുഖ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയായിരുന്നു.

ENGLISH SUMMARY:

Attur's family is worried about PV Anwar MLA's disclosure regarding Attur's disappearance.