പൂക്കളത്തിന് നിറം പകരാന്‍ ഈ ഓണക്കാലത്തും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ചെണ്ടുമല്ലിപ്പൂക്കള്‍. 30 സെന്‍റ് ഭൂമിയില്‍ നിന്നാണ് ഇക്കുറി ആയിരക്കണക്കിന് പൂക്കള്‍ വിളവെടുത്തത്.
മഞ്ഞയും, ഓറഞ്ചും വര്‍ണങ്ങളില്‍ ഓണക്കാലത്തെ പൂക്കളങ്ങളിലെ പ്രധാനിയാകാന്‍ ചെണ്ടുമല്ലികള്‍ തയ്യാറായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആ പതിവ് ഇത്തവണയും ആവര്‍ത്തിക്കുകയാണ്. പൂ കര്‍ഷകനായ സലീഷിന്‍റെ തോട്ടത്തിലായിരുന്നു വിളവെടുപ്പ്. പതിനായിരം തൈകള്‍ വെച്ചുപരിപാലിച്ചപ്പോള്‍ പാടം ഒരു പൂക്കാലം തന്നെ തിരിച്ചുതന്നു. മന്ത്രി എംബി രാജേഷാണ് ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.
ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയിലൂടെ വിതരണം ചെയ്ത തൈകളില്‍ നിന്നാണ് ഇത്രയും പൂക്കള്‍. അതില്‍ സലീഷിന്‍റെ തോട്ടം മാത്രമാണ് ഈ കാണുന്നത്. ആകെ വിതരണം ചെയ്തിരുന്നത് രണ്ട് ലക്ഷത്തിലധികം തൈകളായിരുന്നു