പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റെന്ന് യുവതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. 25നും 30നും ഇടയിലുള്ള ദിവസത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്ത യുവതി വീട്ടിലെത്തി. പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തക കുഞ്ഞിന്റെയും അമ്മയുടെയും വിവരങ്ങള്‍ അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്. കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുവിവരവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. 

തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചേര്‍ത്തലയിലെ ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. 

 

ENGLISH SUMMARY:

Cherthala new born baby missing case