lorry-accident

TOPICS COVERED

അടൂർ നെല്ലിമുകളിൽ കരിങ്കല്ലുമായി വന്ന ലോറി വീടിന്‍റെ മുകളിലേക്ക് മറിഞ്ഞു വീടു തകർന്നു. വീട്ടുകാർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. റോഡ് നേരത്തെ തകർന്നതാണെന്നും അമിതഭാരം കയറ്റിയാണ് ലോറി വന്നതെന്നും വീട്ടുടമ പറഞ്ഞു 

 

നെല്ലിമുകൾ സ്വദേശി മണിക്കുട്ടന്‍റെ വീടാണ് തകർന്നത്.  കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറാകുമ്പോഴായിരുന്നു അപകടം. ലോറി മതിലിൽ ഇടിക്കുന്നത് കണ്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.തൊട്ടടുത്ത വീട്ടിലെ പണിക്കായി കരിങ്കല്ലുമായി എത്തിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്.  അമിതഭാരമാണെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ലോറി വന്നതെന്നാണ് ആരോപണം. 

ലോറി ഡ്രൈവർക്ക് ചെറിയ പരുക്കേയുള്ളൂ. അടൂർ പാലീസ് കേസെടുത്തു. മണിക്കുട്ടൻ്റെ  വീട് ശരിയാക്കാം എന്ന്  ലോറി ഉടമയുമായി ധാരണയായി. 

ENGLISH SUMMARY:

A lorry carrying gravel fell on top of the house and the house collapsed