എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങാതെ ഡിജിപി. അന്വേഷണസംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ഡിജിപി ഇതുവരെ യോഗം വിളിച്ചു ചേർത്തിട്ടില്ല. അന്വേഷണം നടത്തേണ്ട രീതികളെക്കുറിച്ച് വിശദീകരിച്ചിട്ടുമില്ല. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം വേണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഈ അതൃപ്തിയും നടപടികള്‍ വൈകാന്‍ കാരണമായെന്നാണ് സൂചന. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

DGP did not initiate investigation into allegations against ADGP MR Ajith Kumar.:

DGP did not initiate investigation into allegations against ADGP MR Ajith Kumar. Although the government has issued an order to form an inquiry team, the DGP has not convened the meeting yet