pv-anwar-mv-govindan-cpm-al

ആര്‍ക്കും മുന്‍പില്‍ കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഉറപ്പുകള്‍ ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയില്‍ അല്ലെന്ന് ഓര്‍മിപ്പിച്ച് പി.വി.അന്‍വര്‍. തനിക്ക് കൂറ് പാര്‍ട്ടിയോടാണ്. പാര്‍ട്ടി തിരഞ്ഞെടുത്ത ആളായതിനാലാണ് മുഖ്യമന്ത്രിയോടും കൂറ്.  

എലി അത്ര മോശമല്ല; അത് വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കും

മുഖ്യമന്ത്രിയെ കണ്ടശേഷം എലിയായി മാറി എന്ന വിമര്‍ശനത്തിന്, എലി അത്ര മോശമല്ലെന്നും, അത് വീട്ടില്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അറിയാമല്ലോ എന്നായിരുന്നു അന്‍വറിന്റെ മറുപടി. താന്‍ ഉന്നയിച്ചത് ലക്ഷക്കണക്കിന് സഖാക്കള്‍ പറയാനാഗ്രഹിച്ച കാര്യമാണ്. തുടങ്ങി വച്ചത് വിപ്ലവമാണ്.

അന്വേഷണസംഘത്തെ മാറ്റണമെന്ന് ഇപ്പോള്‍ പറയില്ല. അന്വേഷണം എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നോക്കട്ടെ. വഴിതെറ്റിയാല്‍ ഇടപെടുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാന്‍ എസ്.പി സുജിത് ദാസ് ശ്രമം തുടങ്ങിയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 
ENGLISH SUMMARY:

P. V. Anwar met the MV Govindan