ഉരുൾ പൊട്ടൽ ഉണ്ടായി ഒരു മാസം പിന്നിടുമ്പോഴും കോഴിക്കോട് വിലങ്ങാട് പുനരധിവാസം എങ്ങുമെത്തിയില്ല. ഉരുൾപൊട്ടലിൽ വീടിനു കേടുപാടു സംഭവിച്ച വിലങ്ങാട്ടെ ജോൺ വാടക വീട്ടിലേക്ക് മാറിയെങ്കിലും വാടക നൽകാൻ ഇപ്പോൾ പണമില്ല. ഇനി ഇവിടം താമസിക്കാൻ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു പോയവരും ചെറുതല്ല.