ഗുജറാത്തിലെ പോർബന്തറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തീരസംരക്ഷണ സേന സീനിയർ ഡപ്യൂട്ടി കമൻഡാന്റ് വിപിൻ ബാബുവിന്‍റെ മൃതദേഹം സംസ്കരിച്ചു. മാവേലിക്കരയിലെ വീട്ടിലെ പൊതുദർശനത്തിനും സേനയുടെ ഔദ്യോഗിക ബഹുമതികൾക്കും ശേഷമായിരുന്നു സംസ്കാരം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ കടലിൽ വീണത്
ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കോസ്റ്റ് ഗാർഡിന്‍റെ ആംബുലൻസിലാണ് മാവേലിക്കരയിലേക്ക് കൊണ്ടുവന്നത്. അടുത്ത ബന്ധുക്കൾക്ക് കാണുന്നതിനായി മൃതദേഹം ആദ്യം വീടിനുള്ളിലേക്ക് എടുത്തു
വീട്ടിൽ കോസ്റ്റ് ഗാർഡും പോലീസും ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് വിലാപയാത്രയായി നഗരസഭാ ശ്മശാനത്തിലേക്ക് . 200ലധികം കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും വിലാപയാത്രയെ അനുഗമിച്ചു വീരമൃത്യു വരിച്ച പൈലറ്റിനെ കാണുന്നതിനായി വിലാപയാത്ര കടന്നുപോയ വഴികളിൽ നൂറുകണക്കിന് നാട്ടുകാരാണ് കാത്തുനിന്നത്. മൃതദേഹം ചിതയിലേക്ക് എടുക്കും മുൻപ് സേനയുടെ ഗൺ സല്യൂട്ട്.