മലപ്പുറം എടവണ്ണയില്‍ എഎസ്‌ഐ ശ്രീകുമാറിന്‍റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസര്‍. സേനയില്‍ നിന്ന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ നേരത്തേ പറഞ്ഞിരുന്നു. എസ്.പി.സുജിത് ദാസിന്‍റെ അനിഷ്ടം മൂലം പലവട്ടം സ്ഥലംമാറ്റിയെന്നും പ്രതികളെ മര്‍ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീകുമാറിനെ നിര്‍ബന്ധിച്ചു. ആത്മഹത്യാകുറിപ്പ് പൊലീസ് കീറിക്കൊണ്ടുപോയെന്നും നാസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.