പി.ജയരാജനുമായി ബന്ധമില്ലെന്നും ഇടതു സൈബര്‍ പോരാളി മാത്രമെന്നും റെഡ് ആര്‍മി. റെഡ് ആര്‍മിയെ പി.ജയരാജനും മകന് ജെയിന് രാജുമായി കൂട്ടിക്കെട്ടാന്‍ ശ്രമമെന്നും പാര്‍ട്ടി മാത്രമാണ് വലുതെന്നും പേജില്‍ വിശദീകരണം. വിശദീകരണം അഡ്മിന്റെ പേര് വെളിപ്പെടുത്തണം എന്ന ജെയിനിന്റെ ആവശ്യത്തിന് പിന്നാലെ. പേജുമായി ബന്ധമില്ലെന്ന് രാവിലെ പി.ജയരാജനും വിശദീകരിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.