vinayakan-actor-in-airport

TOPICS COVERED

യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വാക്കുതര്‍ക്കമുണ്ടായതില്‍ നടന്‍ വിനായകന്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍. വാക്കുതര്‍ക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് വിനായകന്‍ ആരോപിക്കുന്നത്. കസ്റ്റഡി എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടല്ലോ എന്നും നടന്‍.

 

ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് വാക്കുതര്‍ക്കം. കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ കണക്ഷൻ ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത്. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് വിവരം. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകന്‍റെ വെളിപ്പെടുത്തല്‍.

ENGLISH SUMMARY:

Actor Vinayakan is in the custody of Hyderabad police following a quarrel at the airport.