വീണ്ടും വലച്ച് എയർ ഇന്ത്യ. കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. പ്രതിഷേധത്തിനൊടുവിലൽ എയർഇന്ത്യ പകരം സംവിധാനം ഒരുക്കിനൽകി.
ഇതാദ്യമായല്ല എയർ ഇന്ത്യയ്ക്കെതിരെ പരാതി ഉയരുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് AI 149 എന്ന വിമാനം റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനത്തിൽ ടിക്കറ്റെടുത്തവരിൽ ഏറെയും അത്യാവശ്യക്കാരായിരുന്നു. കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കു ഇനി ചൊവ്വാഴ്ചയെ നേരിട്ടുള്ള വിമാനമുള്ളു. കണക്ക്ഷൻ ഫ്ലൈറ്റ് ലഭിക്കണമെങ്കിൽ ചെന്നൈയിലോ മുംബൈയിലോ എത്തണം. കൈക്കുഞ്ഞുങ്ങളടക്കം മണിക്കൂറുകളോളം കാത്തിരികേണ്ടി വന്നതോടെ പ്രതിഷേധം ഉയർന്നു. ഇതോടെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായത്. യാത്രക്കാരെ മുംബൈ ചെന്നൈ വിമാനത്താവളങ്ങൾ വഴി ലണ്ടനിലെത്തിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചതോടെ പ്രശ്നം പരിഹാരമായി