TOPICS COVERED

കണ്ണൂര്‍ എരഞ്ഞോളി കിന്‍ഫ്ര വ്യവസായശാലയില്‍ നിന്ന് ഒഴുക്കിയ മലിനജലം നശിപ്പിച്ചത് ആറ് ഏക്കറോളം കണ്ടല്‍ക്കാടുകള്‍. രാസമാലിന്യം അടങ്ങിയ ജലം ഒഴുകിയെത്തിയതോടെ കണ്ടല്‍ക്കാടുകള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്.

പരിസ്ഥിതിക്ക് കടുത്ത വെല്ലുവിളിയാവുകയാണ് കിന്‍ഫ്രയിലെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം. ഗുരുതര കുറ്റകൃത്യമാണിതെന്നാണ് വനം വകുപ്പ് വിലയിരുത്തിയത്. നശിപ്പിക്കപ്പെട്ടവയില്‍ രണ്ടേക്കറിലധികം കണ്ടല്‍ക്കാടുകള്‍ തീരദേശ നിയന്ത്രണ പരിധിയില്‍ വരുന്നവയാണ്. സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് എരഞ്ഞോളി പഞ്ചായത്തിന്‍റെ നിലപാട്

കണ്ടലിന്‍റെ വേര് കരിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വനംവകുപ്പ് കണ്ടെത്തിയത്. മലിനജലത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.. മാലിന്യം പുറത്തേക്കൊഴുക്കരുതെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്

ENGLISH SUMMARY:

Sewage discharged from Kannur Eranjali Kinfra industrial plant destroyed around six acres of mangroves