thrissur

TOPICS COVERED

തൃശൂരില്‍ ഓണക്കാഴ്ചകള്‍ക്ക് തുടക്കം കുറിച്ച് പുലിക്കളിയ്ക്കും കുമ്മാട്ടിയ്ക്കും കൊടികയറി. തെക്കേഗോപുരനടയില്‍ കൂറ്റന്‍ അത്തപ്പൂക്കളവും കാഴ്ചക്കാര്‍ക്കായി ഒരുങ്ങി. 

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലാണ് ഈ പൂക്കാഴ്ച. വയനാട് ദുരന്തത്തെ ഓര്‍മിപ്പിക്കുന്നതാണ് പൂക്കളിന്‍റെ സന്ദേശം. ഇതിനേക്കാള്‍ വലിയ പൂക്കളമാണ് ഒരുക്കാറുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൂക്കളത്തിന്റെ വലിപ്പം കുറച്ചു. നടുവിലാലില്‍ ആദ്യം പുലിക്കളിയ്ക്കു കൊടികയറി. മേയര്‍ എം.കെ.വര്‍ഗീസാണ് കൊടിയേറ്റം നിര്‍വഹിച്ചത്. നാലോണ നാളില്‍ ആറു സംഘങ്ങളിലായി മുന്നൂറിലേറെ പുലികള്‍ ഇറങ്ങും.

കുമ്മാട്ടി ഉല്‍സവത്തിന്‍റെ കൊടിയേറ്റം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു.  ഇനിയുള്ള നാളുകള്‍ പുലിക്കളിയുടേയും കുമ്മാട്ടിയുടേയും കാഴ്ചകള്‍ക്കുള്ളതാണ് തൃശൂര്‍ക്കാര്‍ക്ക്. അവസാനഘട്ട ഒരുക്കങ്ങളിലാണ് ഓരോ ദേശക്കാരും.

ENGLISH SUMMARY:

Thrissur onam celebrations