വൈക്കം ചെമ്പ് പഞ്ചായത്തിലെ ഏഴ് തൊഴിലുറപ്പ് തൊഴിലാളികളും ഒരു വനിത പഞ്ചായത്ത് അംഗവും ചേർന്ന് ഓണക്കാലത്തേക്ക് വിരിയിച്ചത് നൂറ് മേനി പൂക്കള്‍. ഒരേക്കർ പാട്ട ഭൂമിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയിലാണ് വനിതാ കൂട്ടായമയുടെ പൂകൃഷി. ഇപ്പോൾ കാട്ടിക്കുന്ന് റോഡരുകിലെ ഈ പൂന്തോട്ടത്തിൽ റീൽസ് എടുക്കാൻ വരുന്നവർ നിരവധിയാണ്.
തൊഴിലുറപ്പ് ജോലിക്കിടയിൽ ഏഴ് വനിതകളുടെ കൂട്ടായ്മയുടെ അദ്ധ്വാനത്തിൽ വിരിഞ്ഞതാണ് ഈ ബന്തി പൂക്കൾ. ബോക്ക് പഞ്ചായത്ത് പദ്ധതിയിൽ കൃഷഭവൻ വഴി ഹൈബ്രിഡ് ബന്തി തൈകളും വളവും നൽകി..
ബോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ മാത്രം വൈക്കത്ത് 154 ഗ്രൂപ്പുകളാണ് പൂകൃഷി നടത്തുന്നത്. വൻതോതിൽ ബന്തി പൂക്കളുടെ ഉൽപാദനം പ്രാദേശികമായി ഉയർന്നതോടെ വിപണനത്തിലും ബോക്ക് പഞ്ചായത്ത് സഹായം ലഭ്യമാക്കുന്നുണ്ട്. തോട്ടത്തിലെത്തി പൂക്കൾ വാങ്ങുന്നവരും ഉണ്ട്. മുൻവർഷങ്ങളിലും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്