വിമാനത്താവളത്തിൽ ബഹളം ഉണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ അപമര്യാദ പെരുമാറുകയും ചെയ്തതിന് വിനായകനെതിരെ കേസ്. ഹൈദരാബാദ് വിമാനത്താവള പൊലീസ് ആണ് കേസെടുത്തത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍വിട്ടു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. ഉച്ചയോടെയാണ് കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ഹൈദരാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വിനായകൻ തർക്കത്തിൽ ഏർപ്പെട്ടത്. വിമാനം മാറി കയറുന്നതിന് വേണ്ടിയാണ് വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയത്. പരിശോധനക്കിടെ ബഹളം ഉണ്ടാക്കിയതോടെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു മുറിയിലേക്ക് മാറ്റി. കസ്റ്റഡിയിൽ വച്ചു ഉദ്യോഗസ്ഥർ മർദിച്ചെന്ന് നടന് ഒപ്പമുള്ളവർ ആരോപിച്ചിരുന്നു.