കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ കെട്ടിടനിര്‍മാണത്തില്‍ മുന്‍ എസ്.പി. സുജിത് ദാസ് ക്രമക്കേട് നടത്തിയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ക്വാറി ഉടമകളില്‍ നിന്നും കോട്ടയ്ക്കലിലെ വ്യാപാരികളില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി സുജിത്ദാസ് കോടികള്‍ പിരിച്ചെടുത്ത് മുക്കി. പൊലീസിലെ ചിലരില്‍ നിന്ന് തന്നെയാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം അന്‍വര്‍ പറഞ്ഞു. ക്വാറികളില്‍നിന്ന് എ.ഡി.ജി.പി അജിത്കുമാറിന് മാസപ്പടിയുണ്ടെന്ന് പി.വി.അന്‍വര്‍. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്താല്‍പ്പോരാ, പിരിച്ചുവിടണമെന്നും അന്‍വര്‍ പറഞ്ഞു.
പി.ശശി വിഷയത്തില്‍ ഇനി രാഷ്ട്രീയ പ്രതികരണത്തിനില്ലെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രമേ മറുപടി പറയൂ. എം.ആര്‍.അജിത്കുമാര്‍ അവധിയില്‍ പോയത് തെളിവ് നശിപ്പിക്കാനാണ്. അജിത് കുമാറും സുജിത് ദാസും ഒരച്ഛന്റെ മക്കളെപ്പോലെയാണെന്നും അന്‍വര്‍ പരിഹസിച്ചു.