ലക്ഷദ്വീപ് നിവാസികളുടെ അവധിക്കാലത്തെ നാട്ടിലേയ്ക്കുള്ള മടക്കം പ്രതിസന്ധിയില്‍. കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്ര ദുരിതത്തിന്‍റെ ആഴം കൂട്ടി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കപ്പല്‍ ടിക്കറ്റിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്.
കൊച്ചിയിലെ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ലക്ഷദ്വീപുകാരായ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് നാട്ടിലേയ്ക്കുള്ള കപ്പലു കയറാന്‍ ദുരിതക്കടല്‍ താണ്ടണം. അഞ്ച് കപ്പല്‍ സര്‍വീസുണ്ടായിരുന്നത് നിലവില്‍ രണ്ടെണ്ണമേ ഉള്ളൂ. എംവി ലഗൂണ്‍സും എംവി അറേബ്യന്‍ സീയും. കില്‍ത്താന്‍, ചെത്‍ലാത്, ബിത്ര ദ്വീപുകളിലേയ്ക്ക് സര്‍വീസുമില്ല. വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ച ക്വാട്ട തീരെ കുറവും. വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയവര്‍ക്കും അവധിക്കാലത്ത് നാട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലക്ഷദ്വീപ് യാത്ര കഠിനമായി.
ലക്ഷദ്വീപ് ഹൗസില്‍ ടിക്കറ്റിനായി നീണ്ട കാത്തിരിപ്പ്. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ഹോസ്റ്റലും സുഹൃത്തുക്കളുടെ വീടുകളും ആശ്രയം