ranjith-04

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 50,000 രൂപയുടെ 2 ആൾ ജാമ്യത്തിലാണ്  30 ദിവസത്തേക്ക് ആണ് താത്കാലിക മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം നൽകിയത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കസബ പൊലീസ്  കേസെടുത്തത്

 

അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന് കേസ് പിൻവലിക്കാൻ സമർദം. പണം വാഗ്ദാനം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് യുവാവിൻ്റെ പരാതി. സ്വാധീനിക്കാൻ ശ്രമിച്ച്  നിരവധി ഫോൺ കോളുകളാണ് വരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു

ENGLISH SUMMARY:

Anticipatory bail for Ranjith in sexual assault case filed by Kozhikode youth