തിരുവനന്തപുരം വെണ്‍പാലവട്ടത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേ‍ഡ്. കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളും വാങ്ങിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ‌ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു.

ഇന്ന് രാവിലെയാണ് പാലോട് സ്വദേശി അനീഷും മകള്‍ സനൂഷയും പ്രഭാതഭക്ഷണത്തിനായി കുമാര്‍ ടിഫിന്‍ സെന്ററിലെത്തുന്നത്. ഇവിടെ നിന്നു വാങ്ങിയ ഉഴുന്നുവട കഴിക്കുന്നതിനിടെയാണ് ബ്ലേഡ് കണ്ടെത്തിയത്. മകള്‍ സനൂഷ കഴിക്കുന്നതിനിടെ ബ്ളേഡ് പല്ലിലെ കമ്പിയില്‍ കുടുങ്ങുകയായിരുന്നു. ബ്ലേഡിന്റെ പകുതിയാണ് ഉഴുന്നുവടയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ടിഫിന്‍റെ സെന്‍ററിന്‍റെ അധികൃതരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് കടയിലെത്തിയ പേട്ട പൊലീസും നഗസഭ ആരോഗ്യവിഭാഗവും പരിശോധന നടത്തിയ ശേഷം ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

ENGLISH SUMMARY:

Blade found in breakfast bought from a hotel in Thiruvananthapuram. The hotel was closed by health department officials.