TOPICS COVERED

ഒരു ആയുധങ്ങളും ഇല്ലാതെ കല്ലിൽ തീർത്ത ശില്പങ്ങൾ കണ്ടിട്ടുണ്ടോ.. അങ്ങനെയുള്ള ശില്പങ്ങളെക്കുറിച്ച് പലരും കേട്ടിട്ട് പോലുമുണ്ടാവില്ല. പ്രകൃതി തന്നെ പരുവപ്പെടുത്തിയ രൂപങ്ങളെ ഒന്നിച്ച് ചേർത്ത് ശില്പങ്ങൾ ഉണ്ടാക്കി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയ ഒരു പാലാ സ്വദേശി ഉണ്ട്. പാലാ സ്വദേശിയായ ബിജിയെയും ആ ശില്പങ്ങളെയും പരിചയപ്പെടാം 

പാലാ സ്വദേശിയായ ബിജി ഒരു യാത്രയിലാണ്.. 20ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തു.. കേരളത്തിലും ഇന്ത്യയിലും ആയി പോകാത്ത നദീതീരങ്ങൾ ഇല്ല.. ലക്ഷ്യം ഒന്നു മാത്രമാണ്  വിവിധതരത്തിലുള്ള കല്ലുകൾ ശേഖരിച്ച്  ഒട്ടിച്ചു ചേർത്ത്  ഇതുവരെയും ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ശില്പ നിർമ്മാണം 

വ്യത്യസ്ത രൂപങ്ങളിലുള്ള കല്ലുകൾ കാണുമ്പോൾ ശേഖരിച്ചു വയ്ക്കും. അതിനോട് ചേർത്ത് ഒരു രൂപം ഉണ്ടാക്കാൻ കഴിയുന്ന കല്ല് കൂടി കിട്ടുമ്പോൾ സ്വന്തമായി നിർമ്മിച്ച പശ ഉപയോഗിച്ച് പൊട്ടിച്ചു ചേർത്ത് ശില്പങ്ങളാക്കും. ഭാര്യ റോസിയെ വിളിച്ചു കാണിച്ച് മനസ്സിൽ തോന്നിയ രൂപം മറ്റൊരാൾക്ക് ഉറപ്പിക്കാൻ കഴിയുമോ എന്നും പരിശോധിക്കും. 30 വർഷത്തെ യാത്രകളിലൂടെ ശേഖരിച്ച കല്ലുകൾ ചേർത്ത് നിർമ്മിച്ച 1500ൽ അധികം ശില്പങ്ങൾ ബിജിയെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും എത്തിച്ചു..