മൈക്ക് ഉണ്ടാക്കിയ പുകിലൊന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒരു പുത്തരിയല്ല. എന്നാല്‍ മൈക്കിനോടുള്ള മുഖ്യമന്ത്രിയുടെ പിണക്കം മാറി. പിണറായി വിജയന് ഇന്നലെ മൈക്ക് ഉയരമാണ് വീണ്ടും പ്രശ്നമായത്. പ്രസംഗത്തിന് മുൻപ് മൈക്ക് ഓപ്പറേറ്റരെ സൗമ്യതയോടെ മുഖ്യമന്ത്രി സ്റ്റേജിലേക്ക് വിളിച്ചു. കേസും ഇല്ലായിരുന്നു ശകാരവും ഇല്ല, മുഖ്യമന്ത്രിയുടെ നര്‍മ്മം കലര്‍ന്ന മറുപടി വേദിയില്‍ ചിരി പടര്‍ത്തി. തിരുവനന്തപുരം കോവളത്ത് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ്ഉദ്ഘാടന വേളയിലാണ് മൈക്കിന്റെ ഉയരം മുഖ്യമന്ത്രിയുടെ മൈക്ക് പിണക്കം ഇല്ലാണ്ടാക്കിയത്.
പണ്ടൊക്കെ നമ്മുടെ മുഖ്യമന്ത്രി ഇങ്ങനെയായിരുന്നു, മൈക്ക് കണ്ടാലേ കലി, ഒച്ച വന്നാൽ പിന്നാലെ കേസ്.. പുകില്. തന്റെ പ്രസംഗത്തിന് മുൻപ് മൈക്ക് കൂവിയതിന് കേസെടുത്ത് മൈക്ക് ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തത്ചരിത്രം! മൈക്ക് പിണങ്ങിയതിന് മൈക്ക് കാരനോട് പിണങ്ങിയ ചരിത്രവും മുഖ്യമന്ത്രിക്ക് ഉണ്ട്. എന്നാൽ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി അല്ല. മൈക്കിനോട് കലഹിച്ചിരുന്ന മുഖ്യൻ ഇന്നലെ മൈക്കിനോട് പെരുമാറിയത് മൃദുലമായാണ്.
അന്ന് പിണങ്ങിയ വിജയൻ പിന്നെ ഇപ്പോഴാണ് മൈക്കിനോട് ഒന്ന് ഇണങ്ങുന്നത്. എന്നാൽ മൈക്കിന്റെ കാര്യം നോക്കിയാൽ തന്നെ പ്രശ്നമാണെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടി സെക്രട്ടറി അതേ വേദിയിൽ പറഞ്ഞു. തെറ്റ് തിരുത്തൽ രേഖയുടെ ഭാഗമായി എല്ലാം ഉൾക്കൊള്ളുന്നതായുള്ള പാർട്ടി സെക്രട്ടറിയുടെ മറുപടി മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ അന്നുണ്ടായ രൂക്ഷ വിമർശനം ശരിവയ്ക്കുന്നത് കൂടിയാണ്. പക്ഷേ മുഖ്യന്റെ ഈ മനം മാറ്റം അണികളെ ആകെ കൂടി അമ്പരപ്പിച്ചിട്ടുണ്ട്.