മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമെന്ന് ഗവര്‍ണര്‍. സംസ്ഥാനത്ത് വ്യാപക ഫോണ്‍ ചോര്‍ത്തലെന്ന് സംശയിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. ഗുരുതരമായ നിയമലംഘനമെന്നും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്നും വിലയിരുത്തല്‍. അടിയന്തര റിപ്പോര്‍ട്ട് തേടിയും നടപടി ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം ടൈപ്പ് ചെയ്ത് കത്തിനൊപ്പം വച്ചിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, മുന്നണിയെയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്ന ഒരുകൂട്ടം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണിയുടെ നിര്‍ണായകയോഗം അല്‍പസമയത്തിനകം. ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ മുന്നണിയില്‍ അതൃപ്തി പുകയുകയാണ്.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. വിഷയം മുന്നണി യോഗത്തിലുയര്‍ന്നാല്‍ മറ്റുള്ളവരും നിലപാട് വ്യക്തമാക്കിയേക്കും. മുന്നണിയോഗത്തിന് തൊട്ടുമുന്‍പ് എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുെട പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ പി.വി.അന്‍വര്‍ ഗുരുതര ആരോപണം ഉന്നയിച്ചത് ചര്‍ച്ചകളെ കാര്യമായി സ്വാധീനിച്ചേക്കാം .