ഫോറസ്റ്റ് സ്റ്റേഷനെ പൂന്തോട്ടമാക്കി ആദിവാസി കുടുംബങ്ങള്‍. പത്തനംതിട്ട രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലാണ് ഓണക്കാലം ലക്ഷ്യമാക്കിയുള്ള ആദ്യ പൂക്കൃഷി. പൂങ്കാവനത്തിലെ കൃഷിവഴി ശബരിമലയിലേക്ക് പൂവെത്തിക്കാന്‍ കഴിയുമോ എന്നാണ് അടുത്തഘട്ടത്തിലെ ശ്രമം
വനസംരക്ഷണ സമിതിയില്‍ അംഗങ്ങളായ 85പേരുടെ അധ്വാനമാണ് . രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍റെ കവാടത്തിന്‍റെ ഇരുവശത്തുമാണ് കൃഷി തുടങ്ങിയത്. പെരുനാട് കൃഷി ഭവനില്‍ നിന്നാ വിത്തുകള്‍ നല്‍കിയത്. ളാഹ എന്‍റെ മാവേലിനാട് എന്ന പദ്ധതിയിലൂടെയാണ് ആദിവാസികളുടെ തൊഴില്‍ ഉറപ്പുകൂടി ലക്ഷ്യമിട്ട് പൂക്കൃഷി പരീക്ഷിച്ചത്.
വനംസംരക്ഷണ സമിതിയില്‍ നിന്ന് അനുവദിക്കുന്ന പണം ഉപയോഗിച്ചാണ് കൃഷി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല പദ്ധതികള്‍ വരും വര്‍ഷം തുടങ്ങാനാണ് ശ്രമം. മഞ്ഞത്തോട് ആദിവാസി കോളനിയില്‍ വീട് കാത്ത് കഴിയുന്നവര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ അടക്കം വിപുലമായ പൃക്കൃഷി സഹായിക്കും എന്നാണ് പ്രതീക്ഷ