കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്നില്‍ മലിനജല വെള്ളക്കെട്ട് രൂക്ഷം. പരിസരത്തെ ഒാട നിറഞ്ഞ്, ആശുപത്രി പരിസരത്തേക്ക് ഒഴുകി. ദൃശ്യങ്ങള്‍ സഹിതം രോഗികളുടെ ദുരിതം പുറത്തുവിട്ട് മനോരമ ന്യൂസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ സ്ഥലത്തെത്തി. ഓട വൃത്തിയാക്കാത്തത് കോര്‍പറേഷന്‍ ഫണ്ട് അനുവദിക്കാത്തതിനാലെന്നാണ് കൗണ്‍സിലര്‍ റംലത്തിന്റെ വാദം. മലിനജലം ഒഴുക്കിക്കളയാന്‍ ശുചീകരണ തൊഴിലാളികള്‍ ശ്രമം തുടങ്ങി.