mr-ajith-kumar-is-known-in-

അന്‍വറിന്റെ ആരോപണങ്ങളില്‍ എഡിജിപി അജിത്കുമാറിന്റെ മൊഴി ഡി.ജി.പി നേരിട്ട് രേഖപ്പെടുത്തും. ഇന്നോ നാളെയോ നോട്ടിസ് നല്‍കും. ഓണത്തിന് ശേഷമുള്ള ദിവസമായിരിക്കും ഹാജരാകാന്‍ ആവശ്യപ്പെടുക. സ്വർണക്കടത്ത് കേസ്, റിദാൻ വധം, പൂരം അലങ്കോലമാക്കൽ തുടങ്ങിയവ ചോദിക്കും. അന്വേഷണത്തില്‍ ഡി.ജി.പിയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. വിജിലന്‍സ് അന്വേഷണവും വേണമെന്നും ശുപാര്‍ശ. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.

അതേസമയം, എൽഡിഎഫിലെ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അജിത് കുമാറിനെതിരെ നടപടി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞില്ല. നടപടിക്രമങ്ങൾ ഉണ്ടെന്നും അത് പൂർത്തിയാവട്ടെ എന്നും മുഖ്യമന്ത്രി. തൃശൂര്‍ പൂരവിഷയം എൻസിപി യോഗത്തിൽ ഉന്നയിച്ചു. പൂരവും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി.

അതേസമയം, എംആർ അജിത് കുമാറിനെ മാറ്റാനുള്ള സാധ്യത തള്ളാതെയായിരുന്നു എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അജിത് കുമാറിനെ മാറ്റണമെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തപ്പോള്‍, എല്ലാത്തിലും നടപടിക്രമങ്ങൾ ഉണ്ടെന്നും അത് പൂർത്തിയാവട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡിജിപി അന്വേഷണം നടത്തുന്നുണ്ടെന്നും അതിൽ തീരുമാനമായാൽ ചട്ടപ്രകാരം കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം തൃശ്ശൂർ പൂരം വിഷയം എൻസിപി യോഗത്തിൽ ഉയർത്തിയപ്പോൾ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അജിത് കുമാറിനെതിരെ നടപടി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയാത്തതോടെ സ്ഥാന ചലനത്തിനുള്ള സാധ്യത ഘടക കക്ഷി നേതാക്കളും തള്ളുന്നില്ല. ഇതോടെ ഇനി എന്താണ് തുടർ നടപടി എന്നതിൽ ആകാംക്ഷ ഉയരുന്നുണ്ട്. ഓണം അവധിക്ക് ശേഷം ഡിജിപിയുടെ റിപോർട്ട് ലഭിച്ചാൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റുമെന്ന പ്രതീതിയാണ്.   ഘടകകക്ഷികൾക്കുള്ളത്. ഇതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഐ തീരുമാനിച്ചത്. 

ENGLISH SUMMARY:

DGP will directly record ADGP Ajith Kumar's statement on Anwar's allegations. Notice will be given today or tomorrow. Ask to be present on the day after Onam. Gold smuggling case, Ridan's murder, Puram disturbance etc. will be asked