ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. തൊണ്ണൂറ്റി അയ്യായിരം രൂപയാണ് ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുക. കഴിഞ്ഞതവണയിത് തൊണ്ണൂറായിരം രൂപയായിരുന്നു. 

എല്ലാ ഓണക്കാലത്തും കുടിച്ച് റെക്കോഡിഡുന്ന മലയാളിക്ക് അഭിമാനിക്കാം. കുടിയുടെ ഗുണം സര്‍ക്കാരിനു മാത്രമല്ല, ജീവനക്കാരനും കിട്ടുന്നുണ്ടെന്ന്. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിനു കൊടുക്കുമ്പോള്‍ ജീവനക്കാരനു വില്‍പനയിലൂടെ ലഭിച്ച ലോട്ടറിയാണ് ബോണസ്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസായ 95000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. കഴിഞ്ഞ തവണയിത് 90000 രൂപയായിരുന്നു. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ച് നല്‍കുന്നു. ഔട്്ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബവ്കോയിലുള്ളത്.

സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്. എക്സൈസ് മന്ത്രിയുടെ ചേംബറില‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്. 

ENGLISH SUMMARY:

Onam liquor sales and employee bonus increase