sakhi

TOPICS COVERED

തിരുവനന്തപുരത്തേയ്ക്ക് യാത്രയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് കൂട്ടായി ഇനി  സഖിയും. ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ തമ്പാനൂരിലെ കൈരളി , ശ്രീ, നിള തിയറ്റര്‍ കോംപ്ളക്സിലാണ് സഖിയെന്ന പേരില്‍ സ്ത്രീകള്‍ക്കായി താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. 500 രൂപയാണ് നിരക്ക്.

 

തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി തങ്ങാനൊരിടം. അതാണീ സഖി. 12 ബെഡുകളുമായി സ്ത്രീകള്‍ക്കുമാത്രമായി ഒരുക്കിയിരിക്കുന്ന താമസ വിശ്രമ സൗകര്യം. മുഴുവനായും  ശീതീകരിച്ചതാണ് ഡോര്‍മിറ്ററി. ബെഡുകളോട് ചേര്‍ന്ന് ഫാനുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍,  ഓരോ ബെഡിനും പ്രത്യേക ബെഡ് ലാംപുകള്‍. 

എഴുതാനോ ലാപ്ടോപ് ഉപയോഗിക്കാനോ ഉതകുന്ന വിധത്തില്‍ ഇരിപ്പിടം, ലോക്കര്‍ സൗകര്യം എന്നിവയുമുണ്ട്.  വിശാലമായ വാഷ്റൂം ഏരിയയും , നാപ്കിന്‍ വെന്‍ഡിങ് മെഷീനും സജ്ജീകരിച്ചിട്ടുണ്ട്. കുടിവെളളം, ഇന്‍സിനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 

ഇരുചക്ര നാലു ചക്ര വാഹനങ്ങള്‍ക്കായി പാര്‍ക്കിങ് സൗകര്യവുമുണ്ട്. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സേഫ്സ്റ്റേ മൊബൈല്‍ ആപ് വഴിയും വെബ്്സൈറ്റ് വഴിയും ബുക്കിങ് ആരംഭിച്ചു. 

ENGLISH SUMMARY:

Sakhi provide low budget safety stay for women for just Rs 500.