nipah-file-image-2107

മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബെംഗളൂരുവില്‍ പഠിക്കുന്ന ഇരുപത്തിമൂന്നുകാരന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കോഴിക്കോട്ടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്. പുണെ വൈറോളജി ലാബില്‍നിന്നുള്ള ഫലം വന്നാലെ നിപ സ്ഥിരീകരിക്കൂ. പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ പതിനാലുകാരന്‍ നിപ ബാധിച്ച് രണ്ടുമാസം മുന്‍പ് മരിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.