ഓണാവധിക്ക് ബ്രില്യന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള വീട്ടിലെത്തിക്കാന്‍ 52 കെഎസ്ആര്‍ടിസി ബസുകളും. മൊത്തം 80 ബസുകളിലായായിരുന്നു വിദ്യാര്‍ഥികളുടെ യാത്ര. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും ഇന്നലെ ബ്രില്യന്റിൽ നിന്ന് വിദ്യാർഥികളുമായി ബസുകൾ സർവീസ് നടത്തി.വിവിധ ഡിപ്പോകളിൽ നിന്നുമുള്ള ബസുകളാണ് പാലായിലേക്കും തിരികെയും പ്രത്യേക സർവീസുകൾ നടത്തിയത്.
2200 വിദ്യാർഥികൾക്ക് ബസ് സർവീസ് പ്രയോജനകരമായി. 28 ടൂറിസ്റ്റ് ബസുകളും വിദ്യാർഥികളെ വീടുകളിൽ എത്തിക്കാൻ ഉപയോഗിച്ചു. ബ്രില്യന്റിന്റെ അപേക്ഷയെ തുടർന്ന് കെഎസ്ആർടിസി പാലാ ഡിപ്പോയാണ് സർവീസുകൾ ക്രമീകരിച്ചത്. അവധിക്കാലത്ത് വിദ്യാർഥികളെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി കെഎസ്ആർടിസി മുൻ വർഷങ്ങളിലും സർവീസ് നടത്തിയിരുന്നു.
മത്സരപ്പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്നതില്‍ പേരുകേട്ട പരിശീലനകേന്ദ്രമാണ് ബ്രില്യന്റ് അക്കാദമി. നീറ്റ് പരീക്ഷകളില്‍ പോയ വര്‍ഷങ്ങളിലും ഉന്നതവിജയം കരസ്ഥമാക്കാന്‍ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്.