കോഴിക്കോട് ഉള്ളിയേരിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ചതില്‍ മൃതദേഹവുമായി പ്രതിഷേധം. യുവതിയെ ചികില്‍സിച്ച മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലാണ് മരിച്ച അശ്വതിയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചത്. ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൃതദേഹം ക്യാഷ്വാലിറ്റിയില്‍ കയറ്റാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ആശുപത്രി കവാടത്തില്‍ തടഞ്ഞു. തുടര്‍ന്ന് കോഴിക്കോട് – കുറ്റ്യാടി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരുന്നു മൃതദേഹം ഉള്ളിയേരിയിലെത്തിച്ച് പ്രതിഷേധിച്ചത്.