droupadi-murmu-pm-modi-2

കേരളത്തിലെ സഹോദരീസഹോദരന്മാര്‍ക്ക് ഒാണാശംസകളെന്ന് രാഷ്ട്രപതി. എല്ലാവര്‍ക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് ദ്രൗപദി മുര്‍മു. കേരളത്തിന്‍റെ മഹത്തായ സംസ്കാരം ആഘോഷിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെയെന്നും നരേന്ദ്ര മോദി.

ലോകമെങ്ങും മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണത്തിന്റെ പ്രധാന കേന്ദ്രമായ തൃക്കാക്കര മഹാദേവക്ഷേത്രത്തിൽ മഹാബലിയെ എതിരേറ്റു. പത്തരയോടെയാണ് പ്രസിദ്ധമായ തിരുവോണ സദ്യ. സദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും തൃക്കാക്കരയിൽ പൂർത്തിയായി. 

സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി. മങ്ങാട്ട് ഭട്ടത്തിരിയും സംഘവും അരി അടക്കമുള്ള വിഭവങ്ങൾ ഭഗവാന് മുന്നിൽ സമർപ്പിച്ചു. പള്ളിയോടങ്ങളുടെ അകമ്പടിയോടെ ആയിരുന്നു തിരുവോണത്തോണിയുടെ വരവ്.

ENGLISH SUMMARY:

President and Prime Minister extends warm wishes on Onam