dileep-supreme-court-2

TOPICS COVERED

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റപ്പെടുത്തി സുപ്രീം കോടതിയിൽ കേരള സർക്കാരിന്‍റെ സത്യവാങ്മൂലം. അടിസ്ഥാനരഹിതമായ  കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്നും വിചാരണക്കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നും  സത്യവാങ്മൂലത്തിൽ  ആരോപിക്കുന്നു.  ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് ദിലീപിന് എതിരായ ആരോപണം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും  അതിജീവിത  തിരിച്ചറിഞ്ഞു എന്നും  പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.