kollam-rash-driving

TOPICS COVERED

കൊല്ലത്ത് സ്കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചിരുന്നത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലും വാഹനത്തിലുണ്ടായിരുന്നത് വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയുമാണ്. ഇരുവരെയും പൊലീസ് പിടികൂടിയിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്താണ് ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ മദ്യസത്കാരം പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കോയമ്പത്തൂരിൽ നിന്നാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി മെ‍ഡിക്കൽ പഠനം പൂർത്തിയാക്കിയത്. ഇവര്‍ വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. ലഹരിക്കേസില്‍ മുന്‍പും പിടിയിലായ ആളാണ് അജ്മല്‍. ഇരുവരും പരിചയപ്പെട്ടതാകട്ടെ  കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ വച്ചും. ആ ബന്ധം വളരുകയായിന്നു.

തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ വച്ചാണ് ഇരുവരും സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ കുഞ്ഞുമോളും ഫൗസിയയും റോഡിലേക്ക് തെറിച്ചുവീണത്.നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും മദ്യലഹരിയിലായിരുന്ന പ്രതികള്‍ കാര്‍ മുന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കാറില്‍‌ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. 

അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മൽ ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും, ഈ കേസുകളിലെല്ലാം ജാമ്യം നേടിയിരുന്നു. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

ENGLISH SUMMARY: