ഓണത്തിന് കളറായി ‘മാവേലിനാട് ’ എന്ന അമേരിക്കന്‍ ആല്‍ബം. സംഗീതംകൊണ്ടും അഭിനയമികവുകൊണ്ടും മലയാളികള്‍ക്ക് ഒരു അസല്‍ ഓണസദ്യയാണ് ഈ ആല്‍ബം. വിദേശവനിത തന്‍റെ ഭര്‍ത്താവിനായി ഒരുക്കുന്ന ഓണ സമ്മാനമാണ് ആല്‍ബത്തിന്‍റെ പ്രമേയം.
അതിരാവിലെ എഴുന്നേറ്റ് ഫോൺ നോക്കിയപ്പോൾ ആദ്യം കണ്ടത് വീട്ടിൽ നിന്നുള്ള ഓണാശംസയാണ്. ഹാപ്പി ഓണം നേർന്നെങ്കിലും പ്രവാസി മലയാളിക്ക് ഓണം അത്ര ഹാപ്പിയായിരുന്നില്ല. കാരണം തോടിപ്പോയ അമേരിക്കകാരി ചെന്നെത്തുന്നത് മവേലിനാടിന്റെ ഓണക്കഥകളിലേക്ക്.... ഇന്റര്‍നെറ്റില്‍ പരതി സദ്യയൊരുക്കാനും സാരിയുടുക്കാനും പഠിച്ച അമേരിക്കന്‍ വനിതക്ക് കൂട്ടായി മാവേലിയുമെത്തി. സര്‍പ്രൈസുകളുടെ കാലത്ത് ജീവിതപങ്കാളിക്ക് ഒരു സര്‍പ്രൈസ് ഒരുക്കി ഒാണത്തെ വരവേല്ക്കുകയാണ് വിദേശവനിത. കൊക്കൂണ്‍ മീഡിയയുടെ അമരക്കാരായ ദീപ ജോസഫും ജെയ്സന്‍ കെ ജോസഫുമാണ് ആല്‍ബത്തിന്റെ പിന്നിണിയില്‍. ന്യൂയോര്‍ക്കില്‍ ചിത്രീകരിച്ച ആല്‍ബം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.