വയനാട്ടിലെ ദുരിതാശ്വാസ ചെലവു വിവാദത്തില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. ഈ കണക്ക് ആര് തയാറാക്കിയെന്ന് അറിയണമെന്ന് പ്രതിപക്ഷനേതാവ്. വയനാടിന് സഹായം വൈകുന്നതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രിയും ആണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. എന്നാല്‍ സത്യം ജനത്തിന് അറിയാമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം. എന്തിന് ഇല്ലാത്ത കണക്ക് കൊടുക്കണമെന്നും ഉള്ളതുപറയാമല്ലോയെന്നുമാണ് വി.ഡി.സതീശന്‍റെ ചോദ്യം.
വസ്തുതാവിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നും സതീശന്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രം യാതൊന്നും ചെയ്തില്ലെന്ന് കെ. മുരളീധരന്‍. കിട്ടുന്നതെല്ലാം പോരട്ടെയെന്നാണ് മുഖ്യമന്ത്രി കരുതിയതെന്നും മുരളിയുടെ പരിഹാസം.
എല്ലാം വ്യാജപ്രചാരണങ്ങളെന്നാണ് മന്ത്രി റിയാസിന്‍റെ പ്രതിരോധം. പ്രചാരണത്തിന് പിന്നില്‍ ആരെന്ന് ബി.ജെ.പി വാര്‍ത്താസമ്മേളനത്തോടെ വ്യക്തം. പ്രധാനമന്ത്രി പോസിറ്റീവായി സംസാരിച്ചതുകൊണ്ട് കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കല്‍പറ്റ കലക്ട്രേറ്റിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി.