psasi-anvar

പി. ശശിക്ക് മുഖ്യമന്ത്രി പൂർണസംരക്ഷണം  ഒരുക്കിയതോടെ ശശിക്കെതിരെ പി.വി. അൻവർ പാർട്ടിക്ക്  നൽകിയ പരാതിയുടെ ഭാവി തുലാസിലായി. അൻവർ നൽകിയ പരാതി സി.പി.എം. സെക്രട്ടറിയേറ്റ് പരിശോധിച്ചേക്കാം എങ്കിലും  പരാതി തള്ളാനുള്ള സാധ്യത മാത്രമാണ് നിലവിലുള്ളത്.  എല്ലാ മര്യാദകളും ലംഘിച്ച് അൻവർ പരസ്യപ്രസ്താവനകൾ നടത്തുന്നതിനാൽ, പരാതി  പരിശോധിച്ചാലും പാർട്ടി അൻവറിനൊപ്പം നിൽക്കാൻ സാധ്യതയില്ല. പി.ശശിക്കെതിരായ പരാതി പരിശോധിക്കണമെന്ന് നിലപാടുള്ള  സംസ്ഥാന സെക്രട്ടറിയേറ്റിലെ അംഗങ്ങളെ  പോലും വെട്ടിലാക്കുന്നതാണ്, മുഖ്യമന്ത്രിയെ തള്ളി പി.വി അൻവർ ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനം. സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ച മുതൽ പാർട്ടി പിബിയും കേന്ദ്രകമ്മിറ്റിയും ഡൽഹിയിൽ  ചേരുന്നതിനാൽ, അതിന് മുൻപ്് സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത്   ചേരാനുള്ള സാധ്യതയും കുറവാണ്.