ഷിരൂരില്‍ തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മല്‍പെയും സംഘവും മടങ്ങി. വെള്ളത്തില്‍ മുങ്ങിയുള്ള തിരച്ചിലിന് അനുമതിയില്ലാത്തതിനാലാണ് മടക്കം. സ്വതന്ത്രമായി തിരച്ചില്‍ നടത്താന്‍ അനുമതി വേണമെന്നും അധികൃതര്‍ സഹകരിക്കുന്നില്ലെന്നും മല്‍പെ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ചാല്‍ മടങ്ങിയെത്തുമെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.
അതേസമയം, തിരച്ചിലിന് നാളെ മുതല്‍ മേജര്‍ ജനറല്‍ എം.ഇന്ദ്രബാലന്‍ എത്തുമെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയ്ന്‍ വ്യക്തമാക്കി. മാഗ്നറ്റിക് പരിശോധന നടത്താനാണ് തീരുമാനം. ഇന്ന് കരയോട് ചേര്‍ന്ന് മണ്ണിളക്കിയുള്ള പരിശോധനയില്‍ ലോഹഭാഗങ്ങള്‍ ലഭിച്ചു. മണ്ണിടിച്ചിലില്‍ പുഴയില്‍ വീണ വാഹനങ്ങളുടെ ഭാഗങ്ങളെന്നാണ് സംശയം.