riyas-pooram

തൃശൂർ പൂരം റിപ്പോർട്ടിൽ തെറ്റുകാർക്ക് എതിരെ നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സി.പി.ഐ  ഉന്നയിച്ച ഗൂഢാലോചന സംശയം തള്ളുന്നില്ലെന്ന് മന്ത്രി കെ.രാജൻ. ആരോപണ വിധേയനായ ADGP നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് V D സതീശൻ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ. പൂരം റിപ്പോർട്ടിൽ ചൂടേറിയ വിവാദം തുടരുന്നു.

 

ത്യശൂർ പൂരം റിപ്പോർട്ടിൽ സി.പി.ഐ നിലപാട്  തള്ളാതെയായിരുന്നു മന്ത്രി കെ. രാജന്‍റെ പ്രതികരണം. പൂരം റിപ്പോർട്ട് സമർപ്പിച്ചു. അതിൽ നടപടി വരും. തൃശൂർ തോൽവിയിൽ KPCC അന്വേഷണ റിപ്പോർട്ട് എന്തായെന്ന് മന്ത്രി മുഹമ്മദ് റിയാസ്  ചോദിച്ചു. 

ഗൂഢാലോചന ഒളിപ്പിച്ച റിപ്പോർട്ടാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ADGP എം.ആർ. അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ചയായിരുന്നു കെ.മുരളീധരന്‍റെ പ്രതികരണം.  CBI അന്വേഷണം ആവർത്തിച്ച് പാറമേക്കാവ് ദേവസ്വം. ഗൂഢാലോചന സംശയിച്ച് തിരുവമ്പാടി.

പൂരം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. അടുത്ത പൂരത്തിൻ്റെ ഒരുക്കങ്ങൾ ഉടൻ തുടങ്ങാനിരിക്കെ ദേശക്കാർക്ക് സംശയങ്ങൾ ബാക്കിയും. 

ENGLISH SUMMARY:

Minister Mohammed Riyas has stated that action will be taken against those responsible in the Thrissur Pooram report. Minister K. Rajan mentioned that the CPI's raised suspicion of a conspiracy is not being dismissed. Opposition leader V.D. Satheesan expressed a lack of trust in the investigation conducted by the accused ADGP.