തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസിലെ വൻ തിരക്കിൽപ്പെട്ട് രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണു. ഓണാവധി കഴിഞ്ഞു മടങ്ങുന്നവരും ഓഫീസ് യാത്രക്കാരും ചേർന്നതോടെയാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. മിക്ക ട്രെയിനുകളും കാലു കുത്താൻ ഇടമില്ലാത്ത തിരക്കാണ്.
വേണാട് പിറവം റോഡ് എത്തിയപ്പോഴാണ് തിരക്ക് അനിയന്ത്രിതമായത്. ഈ സ്റ്റേഷനിൽ നിന്നു കൂടി ആളുകൾ തിക്കിതിരക്കി കയറിയതോടെ രണ്ട് സ്ത്രീകൾ ബോധ രഹിതരായി.
ഇന്ന് പലർക്കും ട്രെയിനിൽ കയറി പറ്റാൻ പോലും കഴിഞ്ഞില്ല. കൊല്ലത്ത് പാലരുവി എക്സ്പ്രസ് എത്തുന്നത് പുലർച്ചെ 4.50നാണ്. വേണാടിൻ്റെ സമയം 6.38 ഉം. ഇതിനിടയിൽ എറണാകുളം ഭാഗത്തത്തേയ്ക്ക് ട്രെയിനുകളില്ലാത്തതാണ് ഈ പാതയിൽ യാത്രാക്ലേശം രൂക്ഷമാ ക്കുന്നത്
ചുരുക്കം ചില സ്പെഷൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമായില്ല വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർ കൂടി ജനറൽ കംപാർട്മെൻറുകളിലേയ്ക്ക് എത്തിയതോടെ ഇന്നലെ പല ട്രെയിനുകളിലേയും യാത്ര ദുരിത യാത്രയായി.