അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട്  ചട്ടഞ്ചാൽ സ്വദേശി എം.മണികണ്ഠനാണ് മരിച്ചത്. കഴിഞ്ഞ 2 ആഴ്‌ചയായി  കാസർകോട് ജനറൽ ആശുപത്രിയിലും കണ്ണൂർ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരൻ ശശിധരനോടൊപ്പം കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. അന്നു തന്നെ കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നു അസുഖം ഭേദമാകാത്തതിനെ തുടർന്നു  കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. 

ENGLISH SUMMARY:

A young man died of amoebic encephalitis in Kasaragod