psc

പി എസ് സി കോഴ വിവാദത്തില്‍ നടപടി നേരിട്ട സി.പി.എം കോട്ടുളി ഏരിയാ കമ്മിറ്റിയംഗം പ്രമോദ് കോട്ടുളി പുതിയ വാദവുമായി രംഗത്ത്. കണ്ണൂര്‍ സ്വദേശിയാണ് കോഴ വാങ്ങിയതെന്നും, പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നുമാണ് പ്രമോദ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് നല്‍കിയ പരാതിയിലെ വാദം. തെളിവായി പ്രമോദ് പരാതിക്കാരനുമായി സംസാരിച്ചതിന്റ ശബ്ദരേഖയും കൈമാറിയിട്ടുണ്ട്. 

 

ഭാര്യയ്ക്ക് പി എസ് സി അംഗത്വം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ചേവായൂര്‍ സ്വദേശിയായ പരാതിക്കാരനില്‍ നിന്ന് പ്രമോദ് കോട്ടുളി 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആക്ഷേപം. അന്വേഷണം നടത്തിയ ജില്ലാ കമ്മിറ്റി പ്രമോദ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നടപടി നേരിട്ട് രണ്ടുമാസം കഴിയുമ്പോഴാണ് പരാതിക്കാരനുമായി സംസാരിച്ചതിന്റ ശബ്ദരേഖയുമായി പ്രമോദ് കോട്ടുളി രംഗത്തെത്തുന്നത്. കണ്ണൂര്‍ സ്വദേശിയാണ് തന്നോട് പണം വാങ്ങിയതെന്നാണ് പരാതിക്കാരന്റ സംസാരത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇതാരെന്ന് അയാള്‍ വ്യക്തമാക്കുന്നില്ല 

പി എസ് സി അംഗത്വത്തിന് പണം നഷ്ടപ്പെട്ട കാര്യം പ്രാദേശിക വനിത നേതാവിനോട് പറഞ്ഞിരുന്നു. അവരും സ്ഥലം കൗണ്‍സിലറും ഒരു ജില്ലാ കമ്മിറ്റിയംഗവും ചേര്‍ന്ന് ആയുഷ് മിഷനില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തന്നെ പലയിടത്തും കൂട്ടിക്കൊണ്ടുപോയെന്നും പരാതിക്കാരന്‍ പറയുന്നുണ്ട് .യാഥാര്‍ഥ്യം ഇതായിരിക്കെ പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയായിരുന്നുവെന്ന് പ്രമോദ് പറയുന്നു.  എന്നാല്‍ പുറത്തുവന്ന ഒാഡിയോ സന്ദേശങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തന്റ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ഇപ്പോഴും പരാതിക്കാരന്റ പ്രതികരണം 

CPM Kotuli area committee member Pramod Kotuli is on the scene with a new argument: