പാലായിൽ അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. നിർത്താതെ പോയ ലോറി മരങ്ങാട്ടുപള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്. ലോറി ഇടിച്ചു തെറിപ്പിച്ച പാലാ സ്വദേശികളായ രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അർദ്ധരാത്രിയോടെ പാലാ ബൈപ്പാസിലാണ് മേവിട സ്വദേശികളായ അലൻ കുര്യൻ,നോബി എന്നിവരെ ഇടിച്ചിട്ട ലോറി നിർത്താതെ പോയത്. എറണാകുളം റൂട്ടിൽ മരങ്ങാട്ടുപള്ളി വരെ ഓടിയ ലോറി ഇല്ലിക്കൽതാഴെ വളവിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നു..പാലാ ബൈപ്പാസ് റോഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന യുവാക്കളിൽ ഒരാളുടെ കാലിലൂടെ ലോറി കയറിയിറങ്ങി.. മറ്റൊരാൾക്കും ഗുരുതര പരുക്കുണ്ട്. ലോറിയുടെ ക്യാബിനുളിൽ നിന്ന് മദ്യക്കുപ്പികളും ഛർദിലും കണ്ടെത്തി.. മരങ്ങാട്ടുപള്ളിയിൽ ഇടിച്ചുനിർത്തിയ ലോറിയിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാഹനം പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്കൂട്ടറിന്റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയതോടെ വഴിയിലുണ്ടായിരുന്ന ആളുകൾ ഒച്ചവച്ചെങ്കിലും വാഹനം നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറയുന്നു..ങ്കിലും ലോറി നിർത്തിയില്ല. 8 കിലോമീറ്ററോളം റോഡിൽ ഒരഞ്ഞ സ്കൂട്ടർ പൂർണ്ണമായും നശിച്ചു.ലോറിയിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നുണ്ട്